താഴത്തങ്ങാടി കൊലപാതകം – അന്വേഷണ സംഘം വലയുന്നു .

67

കോട്ടയം : താഴത്തങ്ങാടിയിൽ പട്ടാപ്പകല്‍ നാടിനെ നടുക്കിയ കൊലപാതകമുണ്ടായി രണ്ട് ദിവസം പിന്നിടുമ്പോഴും സംഭവത്തില്‍ വ്യക്തതയില്ലാത്തത് അന്വേഷണ സംഘത്തെ വലയ്ക്കുന്നു. വീട്ടമ്മയായ ഷീബയെ കൊലപ്പെടുത്തുകയും ഭ‌ര്‍ത്താവ് സാലിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിന്റെ കാരണത്തെയും കൊലയാളികളെയും പറ്റി വ്യക്തതയില്ലാത്തതാണ് പൊലീസിനെ വലയ്ക്കുന്നത്.

സംഭവശേഷം വീട്ടിനുള്ളില്‍ കാണാന്‍ കഴിഞ്ഞത് കവര്‍ച്ചയുടെ ഭാഗമായി നടന്ന കൊലപാതകത്തിൻറെ സീനുകളാണ്

വീട്ടിലെ അലമാരയില്‍ നിന്ന് എന്തൊക്കെയോ പരതിയ നിലയില്‍ സാധനങ്ങള്‍ വാരിവലിച്ചിടുകയും സ്വര്‍ണാഭരണങ്ങളും ഇവരുടെ കാറും അപഹരിക്കുകയും ചെയ്തിട്ടുണ്ട്. കവര്‍ച്ച മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ രാത്രിയില്‍ ദമ്ബതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ നിന്ന് അവരെ കെട്ടിയിട്ടോ ഭീഷണിപ്പെടുത്തിയോ അനായാസം ലക്ഷ്യം നേടാമെന്നിരിക്കെ പട്ടാപ്പകല്‍ ഇത്തരമൊരു ക്രൂരകൃത്യത്തിന് മുതിര്‍ന്നത് സംശയാസ്പദമാണ്.

ലോക്ക് ഡൗണ്‍പോലൊരു സന്ദര്‍ഭത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട ക്രിമിനല്‍ ബുദ്ധിയുളള ആര്‍ക്കെങ്കിലും തനിച്ചുതാമസിക്കുന്ന ദമ്പ തികളെന്ന നിലയില്‍ ഇവരെ കവര്‍ച്ചയ്ക്കായി വേണമെങ്കില്‍ നോട്ടമിട്ടുവെന്നു വരാം . ഇത്തരം ക്രിമിനല്‍ സ്വഭാവം പുലര്‍ത്തുന്ന കവര്‍ച്ചാ സംഘങ്ങളുടെ ചെയ്തികളുമായും താഴത്തങ്ങാടിയിലെ കൃത്യ ത്തെ പൊലീസ് താരതമ്യം ചെയ്യുന്നുണ്ട്. കഞ്ചാവ് പോലുളള ഏതെ ങ്കിലും ലഹരിക്ക് അടിമപ്പെട്ടെത്തുന്നവര്‍ പെട്ടെന്ന് കാട്ടിക്കൂട്ടിയ കൊല പാതകമായി താഴത്തങ്ങാടിയിലെ കൊലയെ കാണാനും കഴിയുന്നില്ല. കതക് പൊളിക്കാതെയും വീട്ടിനുള്ളില്‍ മറ്റ് അക്രമങ്ങള്‍ കാട്ടി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാതെയും ഇരുവരെയും കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടും കരുതലോടും നടത്തിയ കൃത്യമായാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.

മാരകമായി ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച ഇരുവരെയും ഷോക്കടിപ്പി ക്കാനും ഗ്യാസ് തുറന്ന് വിട്ട് കത്തിക്കാനും ശ്രമിച്ചിട്ടുണ്ട്. തെളിവ് നശിപ്പി ക്കുകയോ അല്ലെങ്കില്‍ കൊലയാളിക്ക് ഇവരോട് അത്രമാത്രം അടങ്ങാത്ത പകതോന്നുകയോ ചെയ്തതിന്റെ തെളിവായിട്ടാണ് പൊലീസ് ഇതിനെ കാണുന്നത്. സാലിയോടോ കുടുംബത്തോടെ മറ്റേതെങ്കിലും തരത്തിലുള്ള വൈരാഗ്യമോ സാമ്പത്തിക ഇടപാടുകളെ തുട‌ര്‍ന്നുള്ള പ്രശ്നങ്ങളോ ആണ് സംഭവത്തിന് കാരണമെങ്കില്‍ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനാണ് മോഷണത്തിന്റെ സീനുകള്‍ സൃഷ്ടിച്ചിരിക്കുന്നത്.

സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കുള്ള ബന്ധത്തെപ്പറ്റി പൊലീസ് പരിശോധിക്കുന്നുണ്ടെങ്കിലും ക്വട്ടേഷന്‍ സംഘങ്ങള്‍ ഉപയോഗിക്കുന്ന യാതൊരുവിധ ആയുധങ്ങളും താഴത്തങ്ങാടിയില്‍ ഉപയോഗിച്ചിട്ടില്ല.വാള്‍, കമ്പിവടി, കൈമഴു തുടങ്ങിയ മാരകായുധ ങ്ങളുമായാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ കൃത്യം നിര്‍വ്വഹി ക്കുക. സാലി യുടെ വീട്ടില്‍നിന്നെടുത്ത സ്റ്റൂളും കേബിളും മറ്റുമാണ് ദമ്പതികളെ അക്രമിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഉത്തരേന്ത്യക്കാരായ ക്രിമിനല്‍ സംഘങ്ങളായിരുന്നു സംഭവത്തിന് പിന്നിലെങ്കില്‍ കൂട്ടമായെത്തി രാത്രിയിലേ അവര്‍ ഓപ്പറേഷന് മുതിരുമായിരുന്നുള്ളൂ.

ജനവാസ മേഖലയിലെ റോഡ് സൈഡിലുള്ള വീട്ടില്‍ പട്ടാപ്പകല്‍ കൂസലി ല്ലാതെ കൃത്യം നടത്തി സുരക്ഷിതരായി മടങ്ങിയ രീതി പരിശോധിക്കു മ്പോള്‍ സാലിയുമായോ കുടുംബവുമായോ പരിചയമുള്ളവരാരോ ആകാം സംഭവത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സാമ്ബത്തിക ഇടപാടുകളും ബന്ധുക്കളുമായുള്ള ഏര്‍പ്പാടുകളും അടക്കമുള്ള എല്ലാവിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

സാലിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച കാറിനൊപ്പം ഭാര്യ ഷീബയുടെ ഫോണും കൊലയാളികള്‍ അപഹരിച്ചിട്ടുണ്ട്. കൊലപാതകം ലക്ഷ്യം വച്ചെത്തിയ പ്രതികള്‍ സ്വന്തം മൊബൈല്‍ഫോണ്‍ കൃത്യസമയത്ത് ഉപയോഗിച്ചിട്ടില്ലെന്നതിന്റെ സൂചനയാകാം ഇത്. കൊലപാതകത്തിന്ശേഷം ഗ്യാസ് തുറന്ന് വിട്ടത് പാചകവാതകം ചോ‌ര്‍ന്ന് മുറിയ്ക്കുള്ളില്‍ നിറഞ്ഞാല്‍ ഇലക്‌ട്രിക് ഷോര്‍ട്ട് സ‌ര്‍ക്യൂട്ടിലൂടെയോ മറ്റേതെങ്കിലും വിധത്തിലോ തീപിടിച്ചാല്‍ തെളിവുകളില്ലെന്ന് ഉദ്ദേശിച്ചാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കാര്‍ മോഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദമ്ബതികള്‍ ഗ്യാസ് തുറന്ന് വിട്ട് ആത്മഹത്യ ചെയ്തതാണെന്ന് വരുത്താന്‍ കഴിയില്ല.

കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കുകയെന്ന ഉദ്ദേശത്താലാണ് അടുക്കളയിലുണ്ടായിരുന്ന പാചകവാതക സിലിണ്ടര്‍ ഹാളിലെത്തിച്ച്‌ തുറന്ന് വിട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററില്‍ കഴിയുന്ന സാലിയ്ക്ക് ബോധം വീണ്ടുകിട്ടിയാല്‍ കൊലയാളികളെപ്പറ്റിയോ സംഭവത്തെപ്പറ്റിയോ ഉള്ള വിവരങ്ങള്‍ ശേഖരിക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന സാലി ബോധം വീണ്ടെടുക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പൊലീസ്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന്റെ പക്കലുള്ളതായി സൂചനയും പുറത്ത് വരുന്നുണ്ട്. സംഭവത്തില്‍ ചിലരെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അന്വേഷണ പുരോഗതിയെയും പ്രതികളുടെ അറസ്റ്റിനെയും ബാധിക്കുമെന്ന കാരണത്താല്‍ ഇത് പുറത്തുവിടാതെ പ്രതികളെ പിടികൂടാനാണ് പൊലീസിന്റെ പരിശ്രമം.

NO COMMENTS