സ്ത്രീധന നിരോധന ദിനാചരണം: ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു

133

കാസര്‍കോട് : സ്ത്രീധന നിരോധന ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ്, വുമണ്‍ പ്രൊട്ട ക്ഷന്‍ ഓഫീസ്, കാസര്‍കോട് ഗവ.കോളേജ് എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ കോളേജില്‍ ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു.

വിദ്യാനഗര്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ. സവിത അധ്യക്ഷയായി. കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുജീബ് റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി. ഭാസ്‌കരന്‍, കാസര്‍കോട് ഗവ. കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ആസിഫ് ഇഖ്ബാല്‍ കക്കാശ്ശേരി എന്നിവര്‍ സംസാരിച്ചു.

ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എം.വി സുനിത സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി. ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

NO COMMENTS