തിരുവനന്തപുരം : നെയ്യാറ്റിൻകര രൂപത സഹമെത്രാൻ ഡോ.ഡി.സെൽവരാജൻ്റെ മെത്രാഭി ഷേകം മാർച്ച് 25 ന് വൈകു. 3.30 ന് നെയ്യാറ്റിൻകര മുൻസിപ്പൽ സ്‌റ്റേഡിയത്തിൽ വച്ച് നടക്കുമെന്ന് മെത്രാഭിഷേക തിരുക്കർമ്മ ചെയർമാൻ മോൺ.ജി.ക്രിസ്തുദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു
1962 ൽ വലിയവിള വെൻങ്കടബ് ഒറ്റപ്ലാവിള ഡി.എം.സദനത്തിൽ ദാസൻ മുത്തമ്മ ദമ്പതിക ളുടെ മുത്ത പുത്രനാണ് ഡോ ഡി സെൽ
വരാജൻ . സ്‌കൂൾ പഠനം ബിഷപ്പ് ബെൻ സിഗർ മെമ്മോറിയൽ എൽ.പി.സി. വ്ളാത്താങ്കര സെൻ്റ് പീറ്റർ യു.പി.എസ്, കുളത്തൂർ ഗവണ്മെൻ്റ് എച്ച് എസ്. എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1978 ൽ പാളയത്തെ സെൻ്റ് വിൻസെൻ്റ്സ് മൈനർ സെമിനാ രിയിൽ വൈദിക പരിശീലനമാ രംഭിച്ചു.
മൈനർ സെമിനാരിയിൽ ലത്തീൻ പഠനവും പ്രീഡിഗ്രി പഠനവും പൂർത്തിയാക്കി 1981 ൽ കാലയളവിൽ കാർമ്മൽഗിരി പൊന്തിഫി ക്കൽ സെമിനാരി യിൽ നിന്ന് തത്വശാസ്ത്രത്തിൽ ബിരുദമെടുത്തു. തത്വശാസ്ത്ര പഠനശേഷം അഭിവന്ദ്യ മോൺ മാർക്ക് നെറ്റോയിൽ നിന്നും സഭാവസ്ത്രം സ്വീകരിച്ചു. 1984 ൽ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനം പൂർത്തി യാക്കി. 1986ൽ തിരുവനന്തപുരം സെൻറ് മജാസഫ് കത്തീഡ്രൽ പള്ളിയിൽ വച്ച് അഭിവന്യ ജേക്കബ് അച്ചാരുപറസിൽ പിതാവിൽ നിന്നും ഡീക്കൻ പട്ടം സ്വീകരിക്കുകയും ചെയ്തു .
1987 ൽ അഭിവന്ദ്യ ജേക്കബ് അച്ചാരുപറമ്പിൽ പിതാവിൻ്റെ കൈവയ്പ്പ് കർമ്മത്തിലൂടെ ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു നെയ്യാറ്റിൻകര രൂപതാധ്യക്ഷനായ അഭിവന്ദ്യ പിതാവ് വിൻസെന്റ് സാമുവൽ വചന സന്ദേശം നൽകി. പൗരോഹിത്യ സ്വീകരണത്തി നുശേഷം 1988 ൽ കുട്ടക്കോട് ഫൊറോനായിൽ മുതിയാവിള സെൻ്റ് ആൽബെർട്സ് പള്ളിയിൽ വികാരിയായി നിയമിതനായി. 1994ൽ തിരുവനന്തപുരം രൂപതയിൽ തുത്തൂർ ഫെറോനയിലെ ചിന്നത്തുര സെൻ്റ് ജൂഡ് ഇടവകയിൽ 6 മാസത്തോളം വികാരിയായിരുന്നു.
1994 ൽ കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ മാസ്‌റ്റർ ഡിഗ്രി കരസ്ഥമാക്കി. 1995 ൽ 9 മാസക്കാലം മാണിക്ക പുരം വി. കൊച്ചുത്രേസ്യ പള്ളിയിൽ സേവനമനുഷ്ഠിച്ച ശേഷം 1995 ൽ ഉപരിപഠനത്തിനായി ബെൽജിയത്തേക്ക് പോയി. ലുവൈനി ലുള്ള കാത്തലിക്ക് യൂണിവേർസിറ്റിയിൽ നിന്ന് കാനോൻ നിയമത്തിൽ ലൈസൻഷേറ്റും ഡോക്ടറേറ്റും കരസ്ഥമാക്കിയ അദ്ദേഹം മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച്, ലാറ്റിൻ, ജർമ്മൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി .
2001 ഫെബ്രുവരി 10ന് മാറനല്ലൂർ സെൻ്റ് പോൾ ഇടവകയിൽ വികാരിയായി നിയമിതനായി. 2003ൽ അഗതികളുടെ അമ്മയായ മദർ തെരേസയുടെ നാമധേയത്തിൽ ആദ്യത്തെ പള്ളി മേലാരിയോട് സ്ഥാപിച്ചു. 2008 മുതൽ 2014 വരെ കാലഘട്ടം നെയ്യാറ്റിൻകര രൂപതയുടെ കത്തീഡ്രൽ പള്ളിയായ അമലോത്ഭവ മാതാ പള്ളി യിലും, 2014 മുതൽ 2019 വരെ കാലഘട്ടം ഓലത്താന്നി തിരുഹൃദയ പള്ളിയിലും, 2019 മുതൽ 2025 വരെ തിരുപുറം സെന്റ്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിയിലും, 2025ൽ പത്തനാവിള സെൻ്റ് ജോസഫ് പള്ളിയിൽ വികാരിയായി സ്ഥാനമേറ്റ് കാഴ്ചക്കാലമായപ്പോഴാണ് രൂപതയെ നയിക്കുവാനുള്ള പുതിയ നിയോഗം അദ്ദേഹത്തെ തേടിയെത്തിയത്.
തിരുവനന്തപുരം അജപാലന സമിതി സുവിശേഷവൽക്കരണ കമ്മീഷൻ എക്സിക്യുട്ടീവ് സെക്രട്ടറി, തിരുവനന്തപുരം അതിരൂപത കോടതിയിൽ ഡിഫെൻഡർ ഓഫ് ദ ബോണ്ട്, നെയ്യാറ്റിൻകര രൂപത പാസ്‌റ്ററൽ മിനി ഡയറക്ടർ, കോർപ്പറേറ്റ് സ്‌കൂൾ മാനേജ്മെൻ്റ് ഡയറക്ടർ, ലോഗോസ് പാസ്‌റ്ററൽ സെൻ്റർ ഡയറക്ടർ, രൂപതാ ചാൻസിലർ , ദൈവദാസൻ ഫാ.അറെയോദാത്തുസ് ഓഫ് സെൻ്റ് പീറ്ററി ൻ്റെ നാമകരണ നടപടി കളുടെ എപ്പിസ്കോപ്പൽ ഡെലഗേറ്റർ തുടങ്ങി വൈദിക ജീവിതത്തിലെ വിവിധ മേഖലകളിൽ 38 വർഷം തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിൽ സേവനമനുഷ്ഠിച്ച വ്യക്തിത്വത്തിന് ഉടമയാണ് ഇദ്ദേഹം
കൂടാതെ മെത്രാൻ്റെ ഉപദേശക സമിതിഅംഗമായും, രൂപതാ ഫിനാൻസ് കൗൺസിലംഗ മായും ജുഡിഷ്യൽ വികാരിയായും, നെയ്യാറ്റി ൻകര റീജിയൻ എപ്പിസ്കോപ്പൽ വികാരി യായും സേവനമനുഷ്‌ഠിച്ചു വരുന്നു. മുഖ്യകാർമ്മികർ : ബിഷപ്പ് ഡോ.വിൻസൻറ് സാമു വൽ (നെയ്യാറ്റിൻകര രൂപതാ മെത്രാൻ), ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെ റ്റോ (മെത്രാപ്പോലീത്ത തിരുവനന്തപുരം അതിരൂപത), ബിഷപ്പ് ഡോ.സിൽവിസ്‌റ്റർ പൊന്നുമുത്തൻ പുനലൂർ രൂപതാ മെത്രാൻ), വചന സന്ദേശം ബിഷപ്പ് ഡോ സ്‌റ്റാൻലി റോമൻ (ബിഷപ്പ് എമിരിത്തുസ് കൊല്ലം രൂപത).
പങ്കെടുക്കുന്ന പ്രമുഖർ : ആർച്ച് ബിഷപ് ലിയോപോൾഡോ ജിറേലി (വത്തിക്കാൻ സ്ഥാനപതി ), മാർ ആൻഡ്രൂസ് താഴത്ത് (സി. ബി. സി. ഐ. പ്രസിഡന്റ്), മാത്യുസ് മാർ പോളിക്കാർപ്പോസ് (മലങ്കര കത്തോലിക്കാ സഭാ സഹായമെത്രാൻ). പ്രസ്തുത പരിപാടിയിൽ 300-ലധികം വൈദികർ 500ൽപരം സന്യാസിനികൾ, പതിനായിര ത്തോളം വിശ്വാസികൾ , കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ രൂപതകളിൽ നിന്നുള്ള 30-ൽ അധികം ബിഷപ്പുമാരും പങ്കെടുക്കും
മെത്രാഭിഷേക തിരുക്കർമ്മ ചെയർമാൻ മോൺ.ജി.ക്രിസ്തുദാസ് റവ.ഡോ.ജസ്‌റ്റിൻ ഡൊമിനിക്ക് (ഡയറക്ടർ, മീഡിയ മിനിസ്ട്രി) ഫാ.സജിൻതോമസ് (മീഡിയ മിനിസ്ട്രി, എക്‌സിക്യൂട്ടീവ് സെക്രട്ടറി) ശ്രീ.അനിൽ ജോസഫ് (കൺസൾട്ടൻ്റ്, മീഡിയ) തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു