പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ. ലത അന്തരിച്ചു

199

തൃശൂര്‍ : പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തയും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വിരുദ്ധ സമരനേതാവുമായ ഡോ. എ ലത (51) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ തൃശൂര്‍ ഒല്ലൂരിലെ വീട്ടിലായിരുന്നു അന്ത്യം. കാന്‍സര്‍ രോഗബാധിതയായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. അതിരപ്പിള്ളി സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ചു. ചാലക്കുടി റിവര്‍ റിസര്‍ച്ച്‌ സെന്റര്‍ ഡയറകടര്‍ ആയിരുന്നു. ചാലക്കുടി പുഴ സംരക്ഷക സമിതിയുടെ നേതാവ് കൂടിയായിരുന്നു ഡോ്.ലത. പാത്രക്കടവ് ഉള്‍പ്പെടെ വിവിധ നദികളുടെ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്.

NO COMMENTS