പാലക്കാട് : എൽഡിഎഫ് സ്വതന്ത്ര സ്‌ഥാനാർഥി ഡോ പി സരിനു മണ്ഡലത്തിൽ വൻ മുന്നേറ്റ മുണ്ടാകുംവിധം വോട്ടുകൾ ലഭിച്ച തായി സിപിഎം . കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ഇ ശ്രീധരന് അധികം കിട്ടിയ 10,000 വോട്ട് ആർക്ക് അധികം പോകുന്നു എന്നതു തിരഞ്ഞെടുപ്പു ഫലത്തിൽ നിർണായകമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
പുതിയ 7000 വോട്ടുകളിൽ നല്ലൊരു ശതമാനം എൽഡിഎഫിനു കിട്ടിയെന്നാണു പ്രതീക്ഷ സ്ഥാനാർഥിയുടെ ഉന്നത വിദ്യാഭ്യാസവും മുൻ തൊഴിൽ പശ്ചാത്തലവും ബിജെപി, കോൺ ഗ്രസ് അനുഭാവികളായ ഇടത്തരം കുടുംബങ്ങളിലെ വോട്ടുകളെ ആകർഷിച്ചിട്ടു ണ്ടാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു.
പിരായിരിയിൽ എൽഡിഎഫ് സൃഷ്ടിച്ച രാഷ്ട്രീയ ചലനം സ്ത്രീകളുടെയും കന്നിവോട്ടർ മാരുടെയും വോട്ട് സരിനു ലഭിക്കാൻ സഹാ യിച്ചു. തിരഞ്ഞെടുപ്പ് ദിനം രണ്ടുമണിക്കുള്ളിൽ മുന്നണിയുടെ രാഷ്ട്രീയ വോട്ടുകൾ മുഴുവൻ ചെയ്യിച്ചു അനുഭാവികളുടെ വോട്ടു കളാണു പിന്നീട് കിട്ടിയത് മാത്തൂർ പഞ്ചായത്തിൽ 1800, കണ്ണാടിയിൽ 2500 ഉം എൽഡിഎഫിന് ലീഡ് കിട്ടും. പാലക്കാട് നഗരസഭ യിൽ ഇതര മുന്നണിക്ക് ഒപ്പം എന്ന പാർട്ടി ലക്ഷ്യം വിജയിച്ചു.
തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൻ്റെ കേന്ദ്രമാകാൻ എൽഡിഎഫിനു കഴിഞ്ഞത് വോട്ടിൽ പ്രതിഫലിച്ചുവെന്ന വിലയിരുത്തലുമുണ്ട് . നഗര സഭയിലും മൂന്നു പഞ്ചായത്തുകളിലും പാർട്ടി വോട്ടുകൾ പൂർണമായി പോൾ ചെയ്യിക്കാനായി സ്‌ഥാനാർഥിക്ക് അനുഭാവികളുടെ ഉൾ പ്പെടെ 42,000 വോട്ടുകൾ വരെ കിട്ടുമെന്നാണു വിലയിരുത്തൽ അത് 45,000 ആകാനുള്ള സാധ്യതയും ചർച്ചയായി.