കേരളത്തിൻ്റെ സാമൂഹിക സാംസ്കാരിക രാഷ്ടീയ മണ്ഡലങ്ങളിൽ 75 വർഷത്തോളം ശോഭിച്ചു നിന്ന ഡോ സുകുമാർ അഴീക്കോടിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം. കേരളത്തിന്റെ പൊതുമണ്ഡലത്തെ പ്രതികരണങ്ങള്‍ കൊണ്ട് പ്രകമ്പനം കൊള്ളിച്ചും അഴിമതിയ്ക്കും അനീതിയ്ക്കും അധാര്‍മ്മികതയ്ക്കുമെതിരെ നിരന്തരം പോരാടിയ അസാധാരണ വ്യക്തിത്വത്തിനുടമയാണ് അഴീക്കോട്.
സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ, സാഹിത്യ മേഖലകളിൽ ഏഴ് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന അഴീക്കോടിനെ ഓർമ്മിക്കാത്ത മലയാളികൾ കാണില്ല.
2025 മെയ് 12 മുതൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്കു രൂപം കൊടുക്കുന്ന തിനെക്കുറിച്ചു ആലോചി ക്കുന്നതിനും സംഘാടക സമിതി രൂപവല്ക്കരിക്കുന്നതിനും വേണ്ടി ഒരു യോഗം 2025 മാർച്ച് 28 വെള്ളിയാഴ്‌ച വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം പ്രസ്‌ക്ലബ്ബി നടുത്തുള്ള ജോയിന്റ് കൗൺസിൽ ഹാളിൽ ചേരുന്നു.അഴീക്കോടിൻ്റെ ജന്മശതാബ്ദിദിനം 2026 മെയ് 12 നാണ്