ഹ്രസ്വനാടക മത്സരം 21നും 22നും ടാഗോർ തീയറ്ററിൽ

199

തിരുവനന്തപുരം:സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ 21നും 22നും യൂത്ത് തീയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള ഹ്രസ്വനാടക മത്സരം എന്ന പേരിൽ അമച്വർ നാടകമത്സരം തിരുവനന്തപുരം ടാഗോർ തീയറ്ററിൽ സംഘടിപ്പിക്കുന്നു. 14 ജില്ലകളിൽ ഒന്നാം സ്ഥാനം നേടിയ നാടക ടീമുകളാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നത്. 21ന് രാവിലെ ഒൻപതിന് കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ മത്സരം ഉദ്ഘാടനം ചെയ്യും.

ആദ്യദിനത്തിൽ ഒൻപതും രണ്ടാം ദിവസം അഞ്ച് നാടകങ്ങളുമാണ് പങ്കെടുക്കുന്നത്. 22ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. സമാപന സമ്മേളനത്തിനു മുന്നോടിയായി മഴവിൽ ദ്വനി ട്രാൻസ്ജൻഡർ തീയറ്റർ നാടക സംഘം അവതരിപ്പിക്കുന്ന പറയാൻ മറന്ന കഥകൾ എന്ന നാടകം അരങ്ങേറും.

നാടക മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകൾക്ക് യഥാക്രമം ഒരു ലക്ഷം, 75,000, 50,000 രൂപ വീതം ക്യാഷ് അവാർഡും ഫലകവും നൽകും.

NO COMMENTS