തിരുവനന്തപുരം : സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ മൂന്നാമത്തെ സമ്മേളനവും ലഹരി വിരുദ്ധ പുരസ്കാരവും അവാർഡ് വിതരണവും തൈക്കാട് ഗാന്ധി ഭവനിൽ വെച്ച് 29/12/2018രാവിലെ 10മണിക്ക് പന്ന്യൻ രവീന്ദ്രൻ എംപി നിർവഹിച്ചു. പ്രഡിഡന്റ് റസീഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി റസൽ സബർമതി സ്വാഗതവും ജില്ലാ സെക്രട്ടറി വേണു ഗോപാലൻ നായർ നന്ദിയും പറഞ്ഞു.
ലഹരി വിരുദ്ധ സന്ദേശം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ മുഹമ്മദ് ഉബൈദ് നൽകി. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ. അസിസ്റ്റന്റ് കമ്മീഷണർ ട്രാഫിക് സുൾഫിക്കർ. സിനിമതാരം ആതിര മാധവ് . അസിസ്റ്റന്റ് കമ്മീഷണർ ചാത്തന്നൂർ ജവഹർ ജനാർഡ്. മനുഷ്യവകാശ പ്രവർത്തകൻ ഉബൈസ് സൈനുലാബ്ദീൻ. എന്നിവർ അഥിതികളായി പങ്കെടുത്തു. കവി കുന്നത്തൂർ പ്രകാശ്. ഏകത പരിഷത്തിന്റെ ജില്ലാ പ്രസിഡന്റ് പരശുരാമൻ എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ വെച്ച് വിവിധ സ്കൂളുകൾക്ക് ലഹരി വിരുദ്ധ പുരസ്‌കാരം. മാധ്യമ അവാർഡുകൾ. അധ്യാപകൻഅവാർഡുകൾ . സിനിമ അവാർഡുകൾ. എന്നിവയ്ക്കു പുറമെ കാൻസർ ബാധിച്ചകുട്ടികൾക്ക് സ്വന്തം മുടി മുറിച്ചു ദാനം നൽകിയ കിളിമാനൂർ രാജ രവി വർമ സെൻട്രൽ പബ്ലിക് സ്കൂളിലെ കുട്ടികളായ അക്ഷയ് സതീഷ്. അശ്വതി. മിർഫ സലിം. അഞ്ജന മോഹൻ. അദ്വൈത . എന്നീ കുട്ടികളെ മലാല പുരസ്‌കാരം നൽകി പന്ന്യൻ രവീന്ദ്രൻ ആദരിച്ചു വിതരണം ചെയ്തു. മദ്യ വർജ്ജന സമിതിയുടെ സംഗീതരംഗത്തെ മികവിനുള്ള പ്രഥമ ബാലഭാസ്കർ പുരസ്‌കാരം ഗായകൻ ജാസി ഗിഫ്റ്റ് പന്ന്യൻ രവീന്ദ്രൻ എംപി യുടെ കൈയിൽ നിന്നും ഏറ്റു വാങ്ങി. യോഗം 1. 30നു അവസാനിച്ചു