ന്യൂഡൽഹി : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടു. രാജ്യ ത്തിന്റെ പരമോന്നത പദവിയില്‍ എത്തുന്ന രണ്ടാമത്തെ വനിത. പാർലമെന്റ് മന്ദിരത്തിൽ പ്രത്യേകം സജീകരിച്ച കേന്ദ്ര ത്തിലാണ് വോട്ടെണ്ണൽ നടന്നത്. രാവിലെ 11-ന് മുഖ്യവരണാധികാരി പി.സി. മോദിയുടെ മേൽനോട്ടത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. പാർലമെന്റ് അംഗങ്ങളുടെ വോട്ടാണ് ആദ്യമെണ്ണിയത്. ഉച്ചയ്ക്ക് രണ്ടരയോടെ ആദ്യ ഫലം വന്നു. 771 എം.പി.മാര വോട്ടുചെയ്തതിൽ 748 എം സാധുവായി.
വോട്ടുമൂല്യം 5,23,600, ഇതിൽ ദ്രൗപദി മുർമു 540 വോട്ടും (വോട്ടുമൂല്യം 3,78,000) യശ്വന്ത് സിൻഹ 208 വോട്ടും (വോട്ടുമൂല്യം 1 45,600) നേടി. തുടർന്ന് അക്ഷരമാലാക്രമത്തിൽ സംസ്ഥാനങ്ങളിൽനിന്നുള്ള പേപ്പറുകൾ എണ്ണി. പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ട് നേടിയാണ് എൻഡിഎ സ്ഥാനാർഥിയുടെ ജയം. മൂന്നാം റൗണ്ടിൽത്തന്നെ മുർമു ഭൂരിപക്ഷത്തിന് ആവശ്യമായ വോട്ടുമൂല്യം നേടി. ആകെ 4754 വോട്ടിൽ മുർമു 2824 വോട്ട് നേടി. ആകെ മൂല്യം 676803. യശ്വന്ത്‌സിൻഹ 1877 വോട്ടും നേടി. മൂല്യം 380177. മുർമുവിന് 64.03 ശതമാനം വോട്ടു ലഭിച്ചു. 53 വോട്ട് അസാധുവായി. കേരളത്തിൽനിന്ന് ഒരു വോട്ട് ദ്രൗപദി
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുര് മുവിന്റെ വിജയം അപ്രതീക്ഷിതമായിരുന്നില്ല. പ്രതിപക്ഷത്തുണ്ടായ ഭിന്നിപ്പും കൂറുമാറിയുള്ള വോട്ടും എതിർസ്ഥാനാർഥി യശ്വന്ത് സിൻഹയുടെ വോട്ടുമൂല്യത്തിൽ കനത്ത ഇടിവുണ്ടാക്കി. ഭൂരിപക്ഷമുറപ്പിക്കാൻ തുടക്കത്തിൽ ഒമ്പതിനായിരത്തിലേ വോട്ടുമൂല്യം കുറവുണ്ടായിരുന്ന എൻ.ഡി.എ. ഇതോടെ അനായാസജയം ഉറപ്പിച്ചു. പ്രതിപക്ഷനിരയിൽനിന്ന് 12 സംസ്ഥാനങ്ങളിൽനിന്നായി 17 എം.പി.മാരും 126 നിയമസഭാംഗങ്ങളും കൂറുമാറി വോട്ടുചെയ്തതായാണ് സൂചന.
ആദിവാസി വിഭാഗത്തിൽനിന്ന് ഒരാൾ ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന്റെ സർവ സൈന്യാധിപ ആകുന്നു. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ട്രപതി, ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി എന്നീ പ്രത്യേകതകളുമുണ്ട്.