ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പകൽ 10.15നാണ് ചടങ്ങ്. ചീഫ്‌ജസ്‌റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്‌പീക്കർ ഓം ബിർള, ഗവർണർമാർ, മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, എംപിമാർ, തുടങ്ങിയവർ പങ്കെടുക്കും.
രാഷ്‌ട്രപതി ഭവനിൽനിന്ന് രാംനാഥ് കോവിന്ദും ദ്രൗപദി മുർമുവും ഒന്നിച്ചാകും പാർലമെന്റിലേ ക്കെത്തുക. താൽക്കാലിക വസതി യിൽനിന്ന് രാവിലെ രാഷ്ട്രപതി ഭവനിൽ എത്തുന്ന ദ്രൗപദിയെ രാംനാഥ് സ്വീകരിക്കും. പിന്നീട് അംഗരക്ഷകരിൽനിന്ന് രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിക്കും. അംഗരക്ഷകരുടെ അകമ്പടിയോടെ ഇരുവരും പാർലമെന്റിലേക്ക് തിരിക്കും.
പാർലമെന്റിൽ ലോക്‌സഭാ–- രാജ്യസഭാ അധ്യക്ഷൻമാരും ചീഫ്‌ജസ്‌റ്റിസും ചേർന്ന് ഇരുവരെയും സ്വീകരിക്കും. സെൻട്രൽ ഹാളിൽ എത്തിയശേഷം ദ്രൗപദിയെ രാഷ്ട്രപതിയായി തെരഞ്ഞെടു ത്തതായുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പ് വായിക്കും. തുടർന്നാ ണ് സത്യപ്രതിജ്‌ഞ. രാഷ്ട്രപതി യുടെ രജിസ്‌റ്ററിൽ ഒപ്പുവച്ചശേഷം ദ്രൗപദി സദസ്സിനെ അഭിസംബോധന ചെയ്യും. സത്യപ്രതിജ്‌ഞാ ചടങ്ങിനുശേഷം തിരികെ രാഷ്ട്രപതി ഭവനിലേക്ക് കോവിന്ദും ദ്രൗപദിയെ അനുഗമിക്കും.