കുടിവെള്ള പദ്ധതികളില്‍ ഇനി മുതല്‍ കുഴല്‍കിണര്‍ നിര്‍മിക്കില്ല

133

കാസര്‍കോട്: ജില്ലയില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളില്‍ ഇനി മുതല്‍ കുഴല്‍ കിണറുകള്‍ പുറത്താവും. ഭൂഗര്‍ഭ ജലം അപകടകരമാം വിധം കുറഞ്ഞു വരുന്ന ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് കുടിവെള്ള പദ്ധതികളില്‍ ഇനി മുതല്‍ കുഴല്‍ കിണറുകള്‍ നിര്‍മിക്കുകയില്ലെന്ന് ജില്ലാ പഞ്ചായത്തിന്റെയും നഗരസഭകളുടെയും പദ്ധതി അവലോകന യോഗം തീരുമാനിച്ചു.

കുഴല്‍ കിണറുകള്‍ക്ക് പകരം കിണറുകള്‍ പ്രയോജനപ്പെടുത്തി കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കും. ജില്ലാ പഞ്ചായത്ത്, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍ എന്നിവടങ്ങളില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ യോഗത്തില്‍ വിലയിരുത്തി. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു.

ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി കെ ബാലകൃഷ്ണന്‍, ഡിപിസി അംഗം ഇ പത്മാവതി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എസ് സത്യപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥരും സംബന്ധിച്ചു.

NO COMMENTS