കാസറകോട് ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന അപേക്ഷ പരിഗണിച്ച് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫീസ് പ്രവര്‍ത്തനം മാത്രം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം അടക്കമുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിച്ച് കൊണ്ട് മാത്രമേ തിയറി ക്ലാസുകള്‍ നടത്താന്‍ പാടുള്ളു.