തിരുവനന്തപുരം : കോവളം, കൊച്ചു വേളി തീരപ്രദേശങ്ങളിലെ സുരക്ഷാ മേഖലകളിലാണ് രാത്രി ഡ്രോണ്‍ ക്യാമറ പറത്തിയത് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസും ഇന്റലിജന്‍സും സംയുക്ത അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കോവളത്ത് രാത്രി പട്രോളിംഗ് നടത്തിയ പൊലീസുകാരാണ് രാത്രി ഒരു മണിയോടെ ഡ്രോണ്‍ പറക്കുന്നത് കണ്ടത്. വിക്രം സാരാഭായ് സ്‌പേസ് റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പടെയുള്ള പ്രദേശത്താണ് അര്‍ധരാത്രി ഡ്രോണ്‍ കണ്ടെത്തിയത്.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുള്‍പ്പടെയുള്ള തീരമേഖലകളില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. കടല്‍മാര്‍ഗം ഭീകരര്‍ നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കി. ഈ സാഹചര്യത്തിലാണ് സംശയങ്ങളൊഴിവാക്കാന്‍ അന്വേഷണം നടത്താന്‍ പൊലീസും ഇന്റലിജന്‍സും തീരുമാനിച്ചിരിക്കുന്നത്.