വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി വില്‍പന ; രണ്ടുപേര്‍ പിടിയില്‍.

17

കോഴിക്കോട് : കോഴിക്കോട് സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് തിങ്കളാഴ്ച നടന്ന റെയ്ഡില്‍ കോന്നാട് സ്വദേശി തോട്ടുങ്ങല്‍ വീട്ടില്‍ ഉസ്മാന്‍, അരക്കിണര്‍ ചാക്കീരിക്കാട് പറമ്ബ് ബെയ്ത്തുല്‍ ഷഹദ് വീട്ടില്‍ റിയാസ് (46 ) എന്നിവരാണ് പിടിയിലായത്.

ആൻറി നാര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂവായിരത്തോളം പാക്കറ്റ്
നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് കണ്ടെടുത്തത്. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതു മുതല്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി വില്‍പന നടത്തുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി ഡന്‍സാഫിനെ ഉടച്ചു വാര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുകയാണ്.

ജില്ലാ പോലീസ് മേധാവിയുടെ ചുമതലയുള്ള ആമോസ് മാമ്മന്‍ ഐ.പി.എസ്. നിരോധിത പുകയില ഉത്പനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ഡന്‍സാഫിന് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം തടയുന്നതിനായി സ്കൂള്‍ പരിസരത്ത് ഡന്‍സാഫ് രഹസ്യമായി നിരീക്ഷണം നടത്തി വരികയാണ്.

കസബ പന്നിയങ്കര വെള്ളയില്‍ നല്ലളം എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും നാലായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളാണ് ഡന്‍സാഫിന്‍്റെ സഹായത്തോടെ ഇതുവരെ പിടിച്ചെടുത്തത്. നിയമപരമായ ലൈസന്‍സുകളൊന്നുമില്ലാതെ കടനടത്തുകയായിരുന്ന റിയാസിന്‍്റെ കടയില്‍ നിന്നും കൂള്‍ ലിപ് ഹാന്‍സ് എന്നിവയാണ് പിടിച്ചെടുത്തത്.

ഡന്‍സാഫ് അംഗങ്ങളായ മനോജ് എടയേടത്ത്, കെ. അഖിലേഷ്, ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്ത്, വെള്ളയില്‍ സബ് ഇന്‍സ്പെക്ടര്‍ പി. മോഹനസുന്ദരന്‍ നല്ലളം പോലീസ് സ്റ്റേഷന്‍ സി.പി.ഓ ബിന്ദു ശ്രീജേഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്‍്റെ നിര്‍ദ്ദേശപ്രകാരം ആന്‍്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എ. ജെ. ജോണ്‍സന്‍്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്‌ട് ആന്‍്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും നല്ലളം വെള്ളയില്‍ പോലീസ് സ്റ്റേഷനും സംയുക്തമായി നടത്തിയ പരിശോധനയിൽ
മൂവായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് കണ്ടെടുത്തത്.

NO COMMENTS