കൊച്ചിയിലെ നിശാ പാര്‍ട്ടിയില്‍ മയക്കുമരുന്ന് സാന്നിദ്ധ്യം – അന്വേഷണം കൂടുതല്‍ പേരിലേക്ക്

25

കൊച്ചി: കൊച്ചിയിലെ നിശാ പാര്‍ട്ടിയില്‍ മയക്കുമരുന്ന് സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കാന്‍ എക്‌സൈസ് സംഘത്തിന് നിര്‍ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. കൊച്ചിയില്‍ ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടിക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചത് ബംഗളുരു കേന്ദ്രീകരിച്ചുള്ള സംഘമാണെന്നും ആരോപണമുണ്ട്. കേസില്‍ പിടിയിലായ നിസ്വാന്‍ പ്രധാന ആസൂത്രകനാണെന്നും കോളജ് വിദ്യാര്‍ത്ഥിനികളെയും ബംഗളുരുവില്‍ നിന്നുള്ള പെണ്‍കുട്ടികളെയും പാര്‍ട്ടിക്കെത്തിച്ചതായും വ്യക്തമായിട്ടുണ്ട്.

പാര്‍ട്ടിക്കെത്തിയവരെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് തീരുമാനം. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ നമ്ബരുകള്‍ തുടങ്ങിയവ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. ഇതിനിടെ പലരും പേരുകള്‍ നല്‍കാതിരിക്കുകയോ, വ്യാജ പേരുകള്‍ നല്‍കുകയോ ചെയ്തിട്ടുണ്ടെന്നത് എക്‌സൈസിനെ കുഴക്കുന്നുണ്ട്.

NO COMMENTS