സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം വ്യാപകം ; ഹേമ കമ്മിറ്റി

13

തിരുവനന്തപുരം മലയാള സിനിമാസെറ്റുകളിൽ മദ്യത്തിന്റെയും ലഹരി വസ്‌തുക്കളുടെയും ഉപയോഗം വ്യാപകമാണെന്നു ഹേമ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഞെട്ടിക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള മൊഴികൾ ലഭിച്ചെന്നും ലഹരി ഉപയോഗിച്ചശേഷമാണ് ഇവയിൽ അധികവും നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒട്ടേറെ നടൻമാർ മദ്യപിച്ച ശേഷമാണു സെറ്റിൽ എത്താറുള്ളതെന്നു കമ്മിറ്റിക്കു മൊഴി ലഭിച്ചു. ഈ നടൻമാരിൽ നല്ലൊരു പങ്ക് ലഹരി ഉപയോഗിക്കുന്നു. ക്രിയേറ്റിവിറ്റി വർധിക്കു മെന്ന കാരണമാണു പറയുന്നത്. ഇത്തരക്കാരായ ന്യൂജനറേഷൻ അഭിനേതാക്കൾ കൃത്യസമ യത്തു സെറ്റിൽ എത്തുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിക്കുന്ന നിർമാതാക്കളോട് അസഭ്യം പറയുന്നു.

സെറ്റുകളിലെ ചർച്ചകളിൽ പുരുഷന്മാർ പലപ്പോഴും മദ്യപിച്ചു പങ്കെടുക്കാറുണ്ട്. ഇത്തരം ചർച്ചകളിൽ സ്ത്രീകളുടെ സാന്നിധ്യത്തിൽ തന്നെ അവർക്കെതിരെ അശ്ലീല പരാമർശങ്ങൾ പതിവാണ്.സെറ്റിൽ മദ്യ, ലഹരിമരുന്ന് ഉപയോഗം ഒരു കാരണവശാലും അനുവദി ക്കില്ലെന്നു നിർമാതാക്കൾ തീരുമാനിക്കണം മുടക്കിയ പണം നഷ്ടമാകുമെന്നോർത്തു നിർമാതാക്ക ൾക്കു മറ്റൊന്നും ചെയ്യാനാകുന്നി ല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

NO COMMENTS

LEAVE A REPLY