കൗമാരക്കാരായ വിദ്യാർഥികളെ ലഹരിയുടെ കെണിയിലേക്ക് ആകർഷിക്കുന്നതിനുളള പൊടിക്കൈകള്‍

249

കൊച്ചി: കൗമാരക്കാരായ വിദ്യാർഥികളെ ലഹരിയുടെ കെണിയിലേക്ക് ആകർഷിക്കുന്നതിനുളള പൊടിക്കൈകളും ഇന്നുണ്ട്. ആർക്കും സംശയം തോന്നാത്തവിധം ലഹരി പകരുന്ന പേസ്റ്റും, ജാമും സിഗരറ്റുകളും കൊച്ചിയടക്കമുളള നഗരങ്ങളിൽ ഇടനിലക്കാർ എത്തിക്കുന്നു. ഇവ ആസ്വദിച്ച് തുടങ്ങുന്പോഴാണ് ഹാഷിഷും ബ്രൗൺഷുഗറുമടക്കമുളള കടുത്ത് ലഹരി മാ‍ർഗങ്ങളിലേക്ക് നമ്മുടെ കൗമാരം തിരിയുന്നത്.
അങ്കമാലിക്കാരനായ ഈ കൗമാരക്കാരനെ കൊച്ചിയിൽവെച്ചാണ് ഞങ്ങൾ കണ്ടത്. പഠിക്കാൻ നഗരത്തിൽ വന്നതാണ്. വിവിധ നിറങ്ങളിലും സുഗന്ധത്തിലുമുളള ലഹരി സിഗരറ്റിലായിരുന്നു തുടക്കം. മാസങ്ങൾക്കുളളിൽ അത് ക‌ഞ്ചാവിലെത്തി. ഒടുവിൽ പൊലീസ് പിടിയിലായി. കൂട്ടുകെട്ടാണ് ജീവിതം തകർത്തതെന്ന് ഈ പതിനെട്ടുകാരൻ പറയുന്നു.
കടുത്ത ലഹരിയിലേക്ക് കൗമാരക്കാരെ ആകഷിക്കാനുളള ചില പൊടിക്കൈകളുണ്ട്. ഈ പേസ്റ്റിൽ നിക്കോട്ടിൻ അമിത തോതിൽ അടങ്ങിയിരിക്കുന്നു. പുകയില പൊടിച്ചുചേർത്ത ഇതിൽ തേൻ ചേർത്ത് കഴിക്കുന്നു. ആകർ‍ഷകമായ സുഗന്ധവും രുചിയും മൂലം പുകയിലയാണ് തിന്നുന്നതെന്ന് കൗമാരക്കാർ അറിയുന്നില്ല.
ലഹരിയുളള ജാമും ജൂസുമാണ് മറ്റൊന്ന് പെൻ സിഗാറാണ് വേറൊരെണ്ണം യ പോക്കറ്റിലിട്ടാൽ ഒറ്റനോട്ടത്തിൽ പേനയെന്നേതോന്നു. പക്ഷേ ഉളളിലുളളത് ലഹരി തരുന്ന സിഗരറ്റ്. ഇതേപോലെതന്നെയാണ് വിവിധ രുചികളിലും സുഗന്ധങ്ങളിലുമുളള സിഗരറ്റുകൾ തുർക്കക്കാർക്കായി എത്തിക്കുന്നത്
വീട്ടുകാരുടെ അധ്യാപകരുടെയും ശ്രദ്ധയിൽപ്പെടാതെ ലഹരി ഉപയോഗിക്കാം എന്ന പേരിലാണ് ഇടനിലക്കാർ ഇത് കൗമാരക്കാർക്കായി അന്യസംസ്സ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നത്. എറണാകുളം ജില്ലയിൽ നിന്ന് മാത്രം അയ്യായിരം കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങളാണ് രണ്ട് മാസത്തിനുളളിൽ പിടിച്ചെടുത്തത്.

NO COMMENTS

LEAVE A REPLY