തിരുവനന്തപുരം : കടല്‍ മാര്‍ഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തുന്നതെന്നും കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്നു൦ മന്ത്രി എം വി ഗോവിന്ദന്.
കഴിഞ്ഞ ദിവസം, ഒരു ബോട്ടില്‍ നിന്ന് മാത്രം 1500 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. കേരളത്തിന് പുറമെ അയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടല്‍ മാര്‍ഗം മയക്കുമരുന്നെത്തുന്നതായാണ് വിവരമെന്നും മന്ത്രി വിശദീകരിച്ചു.
വിദ്യാര്‍ഥി യുവജന സംഘടനകളില്‍ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നും പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരി ക്കാന്‍ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്രാ ലഹരി വിരുദ്ധ ദിനത്തില്‍ തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.