ഇടുക്കി: വാഗമണ്‍ പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ വട്ടപ്പതാലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നടന്ന നിശാപാര്‍ട്ടിക്കിടെ പൊലീസ് നടത്തിയ റെയ്ഡില്‍ എട്ട് ഇനം ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത് . റെയ്ഡില്‍ സ്ത്രീ ഉള്‍പ്പെടെ ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
61 ഗ്രാം എം.ഡി.എം.എ, 100 ഗ്രാം കഞ്ചാവ്, ചരസ്, എല്‍.എസ്.ഡി സ്റ്റാമ്ബ്, ഹഷീഷ് എന്നിവ കണ്ടെടുത്തു. മഹാരാഷ്ട്ര, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് മയക്കുമരുന്ന് ശേഖരിച്ചതെന്ന് പ്രതികള്‍ മൊഴി നല്കി. 24 സ്ത്രീകള്‍ ഉള്‍െപ്പടെ 59 പേരാണ് നിശാപാര്‍ട്ടിയില്‍ പങ്കെടുത്തത്. വിവിധ ജില്ലകളില്‍ നിന്നുള്ളവരാണിവര്‍. മെഹര്‍ ഷെറിന്, അജയ്, സല്മാന്, നബിന് എന്നിവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. സമൂഹമാധ്യമം വഴിയാണ് പങ്കെടുക്കുന്നവരെ കണ്ടെത്തിയത്.
എന്നാല്‍, ബര്‍ത്ത് ഡേ പാര്‍ട്ടിയാണ് നടത്തിയതെന്ന് അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞു. ഇവര്‍ മുമ്ബ് കൊച്ചിയിലും കൊല്ലത്തും നിശാപാര്‍ട്ടി നടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സി.പി.ഐ ലോക്കല്‍ സെക്രട്ടറിയും ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി കുറ്റിക്കാടിേന്റതാണ് റിസോര്‍ട്ട്. ഇടുക്കി ജില്ല പൊലീസ് അഡീഷനല്‍ സൂപ്രണ്ട് സുരേഷ് കുമാറിെന്റ നേതൃത്വത്തിലെ പൊലീസ് ടീമിനാണ് കേസന്വേഷണത്തിെന്റ മേല്‍നോട്ടം. പ്രതികള്‍ക്കെതിരെ എന്‍.ഡി.പി.എസ് നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മയക്കുമരുന്ന് കണ്ടെടുത്തവരൊഴികെയുള്ളവരെ പ്രതിചേര്‍ക്കുന്നത് തുടരന്വേഷണത്തിനുശേഷമേ തീരുമാനിക്കൂ എന്ന് പൊലീസ് പറഞ്ഞു. ഇടുക്കി ജില്ല പൊലീസ് മേധാവി കറുപ്പസ്വാമിക്ക് ലഭിച്ച രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തിലാണ് ഞായറാഴ്ച രാത്രി െറയ്ഡ് നടത്തിയത്.
കോഴിക്കോട് രാമനാട്ടുകര ഫറൂഖ് കോളജ് കെ.എന്‍.എച്ച് ഹൗസില്‍ ഷൗക്കത്ത് (36) തൃശൂര്‍ പൂവത്തൂര്‍ അമ്ബലത്തില്‍ വീട്ടില്‍ നിഷാദ് (36) കാസര്‍കോട് ഹോസ്ദുര്‍ഗ് പടുതക്കാട് ഫാത്തിമ മന്‍സിലില്‍ മുഹമ്മദ് റാഷിദ് (31), എറണാകുളം തൃപ്പൂണിത്തറ കണ്ണാകുളങ്ങര ആകാശം നിവാസില്‍ ബ്ലിസ്റ്റി വിശ്വാസ് (23), തൊടുപുഴ മങ്ങാട്ടുകവല അജ്മല്‍ സഹീര്‍ (30), മലപ്പുറം തിരൂരങ്ങാടി പള്ളിക്കാപ്പറമ്ബില്‍ കൂരംപ്ലാക്കല്‍ മെഹര്‍ െഷറിന്‍ (26), മലപ്പുറം എടപ്പാള്‍ കല്ലുങ്കല്‍ നബിന് (36), കോഴിക്കോട് കൊമ്മേരി പലേക്കൊട്ട് അജയന്, കോഴിക്കോട് ഫറൂഖ് പെരുമുഖം സല്മാന് (38) എന്നിവരാണ് അറസ്റ്റിലായത്.