ലഹരി വേട്ട; ബിഗ് ബോസ് വിജയിയടക്കം 150 പേർ പിടിയിൽ

119

ഹൈദരാബാദ്: ബഞ്ചാര ഹില്‍സിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ പബ്ബിലെ റേവ് പാര്‍ട്ടിയിൽ കൊക്കെയ്ന്‍, വീഡ് തുടങ്ങിയ നിരോധിത ഉല്‍പന്നങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍.

ബിഗ് ബോസ് തെലുങ്ക് റിയാലിറ്റി ഷോ വിജയിയും ഗായകനുമായ രാഹുല്‍ സിപ്ലിഗഞ്ചും നടന്‍ നാഗ ബാബുവിന്റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ അനന്തരവളും നടിയുമായ നിഹാരിക കൊണിഡേല, ഉള്‍പ്പെടെ 150 പേരെ ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്സ് കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലായവരില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു ഉന്നത പോലീസുകാരന്റെ മകളും തെലുങ്കുദേശം എംപിയുടെ മകനുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ തന്റെ മകള്‍ക്ക് മയക്കുമരുന്നുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ നാഗ ബാബു പുറത്തുവിട്ടിരുന്നു.

വി ഐ പികളുടെയും നടന്മാരുടെയും രാഷ്ട്രീയക്കാരു ടെയും മക്കള്‍ അറസ്റ്റിലായവരിലുണ്ട്.തന്റെ മകന്‍ പിറന്നാള്‍ പാര്‍ട്ടിക്ക് പോയെന്നും നുണകളും കുപ്രചരണങ്ങളും പ്രചരിപ്പിക്കുക യാണെന്നും തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് അഞ്ജന്‍ കുമാര്‍ യാദവ് പറഞ്ഞു.

നഗരത്തിലെ എല്ലാ പബ്ബുകളും അടച്ചിടണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എംപിയുടെ മകളുടെ ഉടമസ്ഥതയിലുള്ളതാണ് പബ്ബ്. അടുത്തിടെ അമിതമായ അളവില്‍ മയക്കുമരുന്ന് ഉള്ളില്‍ ചെന്ന് എന്‍ജീനിയറിങ് വിദ്യാര്‍ഥി മരിച്ചിരുന്നു.ഇതിന് ശേഷമാണ് സംസ്ഥാനത്ത് മയക്കുമരുന്നിനെതി രെയുള്ള നീക്കം പൊലീസ് ശക്തമാക്കിയത്. ഇതിനായി പുതിയ ഹൈദരാബാദ്-നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ട്.

ഫെബ്രുവരി 12 ന് ഹൈദരാബാദ് പൊലീസ് മയക്കുമരുന്നിനെതിരെ പ്രചാരണം ആരംഭിച്ചപ്പോള്‍ തീം സോങ് ആലപിച്ചത് രാഹുല്‍ സിപ്ലിഗഞ്ചായിരുന്നു. നടിയും അവതാരകയുമായ നിഹാരിക നടന്മാരായ അല്ലു അര്‍ജുന്റെയും രാംചരണന്റെയും കസിന്‍ കൂടിയാണ്.

NO COMMENTS