മദ്യപിച്ചു ലക്കു കേട്ട് വാഹനം ഓടിച്ച പോലീസുകാരനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

228

കോവളം: . വാഴമുട്ടം സ്വദേശിയും പേരൂർക്കട എസ്.എ.പി ക്യാമ്പിലെ ഡ്രൈവറുമായ അനിൽ കുമാറിനെയാണ് കോവളം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഞായറാഴ്ച രാത്രി 8 മണിയോടെ കോവളം ജങ്ഷന് സമീപമാണ് സംഭവം. വെള്ളാറിൽ വെച്ച് അനിൽകുമാർ ഓടിച്ചിരുന്ന അംബാസിഡർ കാർ ബൈക്ക് ഉൾപ്പടെ ചില വാഹനങ്ങളിൽ തട്ടി നിറുത്താതെ പോയിരുന്നു. തുടർന്ന് അപകടത്തിൽപ്പെട്ട ബൈക് യാത്രികൻ കാറിനെ പിന്തുടർന്ന് കോവളം ജങ്ഷനിൽ തടഞ്ഞു നിറുത്തുകയായിരുന്നു. അമിത വേഗത്തിൽ അപകടകരമായ രീതിയിൽ വന്ന കാർ നിൽക്കുന്നത് കണ്ട്‌ നാട്ടുകാരും സ്ഥലത്ത് തടിച്ചു കൂടി. എന്നാൽ മദ്യപിച്ച് ലക്കു കേട്ട അനിൽ താൻ എസ്.ഐ ആണെന്നും മറ്റും പറഞ്ഞു നാട്ടുകാരെ വിരട്ടുകയും അസഭ്യം പറയുകയും ചെയ്തു. നാട്ടുകാർ അനിലിനെ കയ്യേറ്റം ചെയ്യും എന്ന അവസ്ഥ എത്തിയപ്പോൾ വിവരം അറിഞ്ഞു കോവളം പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച അനിൽ കുമാർ അക്രമാസക്തനായതിനെ തുടർന്ന് നിയന്ത്രിക്കാൻ പൊലീസുകാർ നന്നേ ബുദ്ധിമുട്ടി. ഇയാൾക്കെതിരെ മദ്യപിച്ചു വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് എടുക്കുമെന്നും വാഹനം കോടതിയിൽ ഹാജരാക്കുമെന്നും കോവളം എസ്.ഐ ശശിധരൻ പിള്ള അറിയിച്ചു
⁠⁠⁠⁠9:47 AM⁠⁠⁠⁠⁠

NO COMMENTS

LEAVE A REPLY