ദുബായ്: മലയാളി യുവാവിന്റെ വധശിക്ഷ ദുബായ് കോടതി റദ്ദാക്കി. ഫിലിപ്പന്‍സ് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചാവക്കാട് സ്വദേശിയായ നൗഷാദിന്റെ ശിക്ഷയാണ് ദുബായ് കോടതി റദ്ധാക്കിയത്. കൊലപാതക കേസില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ജയിലില്‍ കഴിയുന്ന നൗഷാദിന്റെ ശിക്ഷ പത്തു വര്‍ഷ തടവായാണ് അപ്പീല്‍ കോടതി കുറച്ചത്. 2014ല്‍ റാസല്‍ഖൈമയില്‍ വെച്ചായിരുന്നു എലീസോ സാന്‍ഡിയാഗോ എന്ന ഫിലിപ്പിയന്‍ നൗഷാദുമായുള്ള തര്‍ക്കത്തിനിടെ കൊല്ലപ്പെട്ടത്. കൊലപാതക കുറ്റം നൗഷാദ് സമ്മതിച്ചിരുന്നു. കൊല്ലണമെന്ന ഉദ്ദേശത്തിലല്ല ഏറ്റുമുട്ടിയതെന്നും പോലീസിനോട് പറഞ്ഞു. ഇരുവരും െ്രെഡവര്‍മാരായിരുന്നു. എലീസോ നൗഷാദിനോട് പണം ആവശ്യപ്പെടുകയും കൊടുത്തില്ലെങ്കില്‍ സ്വകാര്യങ്ങള്‍ രഹസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടെ നടന്ന ഏറ്റുമുട്ടലില്‍ എലീസോ കൊല്ലപ്പെടുകയായിരുന്നു. റാസല്‍ഖൈമ കോടതി നൗഷാദിന് വധശിക്ഷയും വിധിച്ചു. വധശിക്ഷ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് റാസല്‍ഖൈമ അപ്പീല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഇതും റദ്ധാക്കിയെങ്കിലും, ബന്ധുക്കള്‍ ഇടപെട്ട് റാസല്‍ഖൈമ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വാദം കേട്ട ശേഷം സുപ്രീം കോടതി അപ്പീല്‍ കോടതിയിലേയ്ക്ക് കേസ് തിരിച്ചയച്ചു. ഇതോടെ വധശിക്ഷ റദ്ധാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നു.