ദുബയ്: ദുബായ് മറീനയില്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. ടൈഗര്‍ ടവര്‍ കെട്ടിടത്തിന്റെ 54ാംനിലയിലാണ് തീ പിടിത്തമുണ്ടായത്. അഗ്നിശമനസേന എത്തി തീ അണച്ചു. തീപ്പിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇതു വരെ അപകടകാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം ദുബയ് മറീനയിലെ തന്നെ ടോര്‍ച്ച് ടവറില്‍ തീപ്പിടിത്തമുണ്ടായിരുന്നു.