ദുബായ് • വിമാനത്താവള പരിധിക്കുള്ളില്‍ ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം അരമണിക്കൂറോളം അടച്ചിട്ടു. വിമാനത്താവളത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അജ്ഞാത ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്.
രാവിലെ എട്ടോടെയാണ് ഡ്രോണ്‍ പറക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ വിമാനത്താവളം അടച്ചിട്ടു. അരമണിക്കൂറോളം നീണ്ട പരിശോധനകള്‍ക്കുശേഷമാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. പല വിമാന സര്‍വീസുകളും വൈകി.ദുബായ് വിമാനത്താവളത്തില്‍ ഡ്രോണിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെടുന്നത് ഇതാദ്യമല്ല.