ദുബായിയില്‍ ടാക്സികള്‍ മൊബൈല്‍ ആപ് വഴി ബുക്ക് ചെയ്യാവുന്ന സംവിധാനം വരുന്നു. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ അധികൃതര്‍ ഒപ്പുവച്ചു.ദുബായില്‍ 9841 ടാക്സികളാണ് സര്‍വ്വീസ് നടത്തുന്നത്. ഇവ ഇനി മൊബൈള്‍ ആപ് വഴി സേവനത്തിനായി ബുക്ക് ചെയ്യാം. കരീം ആപ്പ് വഴിയാണ് ടാക്സികള്‍ ബക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നത്. ടാക്സികള്‍ക്ക് പുറമേ 4700 ലിമോസിനുകളും ഈ ആപ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. ഉപഭോക്താക്കള്‍ക്ക് ടാക്സി സേവനം കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കുന്നത്. പുതിയ ആപ്പ് നിലവില്‍ വരുന്നുണ്ടെങ്കിലും നിലവിലെ ടാക്സി ബുക്കിംഗ് സംവിധാനങ്ങള്‍ അതുപോലെ തന്നെ തുടരാനാണ് അധികൃതരുടെ തീരുമാനം.