ദുബായ് വിമാനാപകടത്തില്‍നിന്ന് രക്ഷപ്പെട്ട മലയാളിക്ക് ലോട്ടറിയടിച്ചു

208

ദുബായ്: ദുബായ് വിമാനപകടത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളിക്കു ലോട്ടറിയടിച്ചു. തിരുവന്തപുരം സ്വദേശി മുഹമ്മദ് ബഷീര്‍ അബ്ദുള്‍ഖാദറിനാണ് ആറുകോടി രൂപയുടെ സമ്മാനം ലഭിച്ചത്.

ദുബായ് ഡ്യൂട്ടി ഫ്രീയില്‍നിന്നുള്ള ടിക്കറ്റിനാണ് തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ അബ്‌ദുള്‍ഖാദറിന് ആറുകോടി രൂപ സമ്മാനം ലഭിച്ചത്. ഇക്കഴിഞ്ഞ പെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് പോകുമ്പോഴാണ് മുഹമ്മദ് ബഷീര്‍ ടിക്കറ്റെടുത്തത്. സമ്മാനം ലഭിച്ചിട്ടുണ്ടെന്ന അറിയിപ്പ് സന്ദേശം ഫോണില്‍ വിളിച്ച് അറിയച്ചപ്പോള്‍ ആദ്യം വിശ്വസിച്ചില്ലെന്നും, ആരോ വിളിച്ച് കളിയാക്കുകയാണെന്നുമാണ് കരുതിയതെന്ന് മുഹമ്മദ് ബഷീര്‍ പറയുന്നു.
ദുബായ് വിമാനാപകടത്തില്‍നിന്ന് രക്ഷപ്പെട്ട് ഒരാഴ്‌ച തികയുന്നതിന് മുമ്പ് തേടിയെത്തിയ ഇരട്ടഭാഗ്യത്തിന്റെ ‌ഞെട്ടലൊന്നും മുഹമ്മദ് ബഷീര്‍ എന്ന അറുപത്തിയൊന്നുകാരനില്ല. എന്നാല്‍ ഈ കാശ് തന്റേതല്ലെന്നും, പണിയെടുത്ത് നേടുന്ന കാശിന്റെ മൂല്യമൊന്നും ലോട്ടറിയടിച്ചു കിട്ടുന്ന പണത്തിനില്ലെന്നും മുഹമ്മദ് ബഷീര്‍ പറയുന്നു. ലോട്ടറിയടിച്ച് ലഭിച്ച പണം നല്ല കാര്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. 37 വര്‍ഷമായി ദുബായ് അല്‍കൂസിലെ ഒരു വാഹന വ്യാപാര സ്ഥാപനത്തിലാണ് മുഹമ്മദ് ബഷീര്‍ ജോലി ചെയ്യുന്നത്. വര്‍ഷത്തില്‍ 18000 രൂപയ്‌ക്ക് ലോട്ടറി എടുക്കാറുണ്ടെന്നും മുഹമ്മദ് ബഷീര്‍ പറയുന്നു.

NO COMMENTS

LEAVE A REPLY