കോഴിക്കോട് : കോവിഡ് 19 രോഗവ്യാപനം ചെറുക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലയളവില്‍ ജില്ലയില്‍ പിടിച്ചെടുത്തത് 19,258 ലിറ്റര്‍ വാഷ്. മാര്‍ച്ച് 24 മുതല്‍ മെയ് 30 വരെയുള്ള കാലയളവിലാണ് ഇത്രയും വാഷ് പിടികൂടിയത്. 161.4 ലിറ്റര്‍ അറാക്കും 60.5 ലിറ്റര്‍ ഐഎംഎഫ്എല്ലും പിടികൂടിയതായി ജില്ലാ എക്സ്സൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു.
176 കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ഇതില്‍ 29 പ്രതികളെ പിടികൂടിയതായും അധികൃ തര്‍ പറഞ്ഞു. വ്യാജവാറ്റിനെതിരെ എക്സൈസ് വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.