ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷെമീറിനെ കൊലപ്പെടുത്തിയ കേസില് 11 പ്രതികള്‍ കുറ്റക്കാര്‍

323

തൃശൂര്‍: വടക്കേക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷെമീറിനെ കൊലപ്പെടുത്തിയ കേസില് 11 പ്രതികള്‍ കുറ്റക്കാരെന്ന് തൃശൂര്‍ ഒന്നാം അഡീഷ്ണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി.
പ്രതികളുടെ ശിക്ഷ വിധിക്കാനായി കേസ് ഈമാസം 27 ലേക്ക് മാറ്റി. 2005 ജനുവരി 18 നാണ് ഷെമീര്‍ കൊല്ലപ്പെട്ടത്.
ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് പ്രതികള്‍. 13 പ്രതികളുണ്ടായിരുന്ന കേസില്‍ വിചാരണ വേളയില്‍ ഒരാള്‍ മരിക്കുകയും മറ്റൊരു പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിടുകയും ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY