ഇരുകൈകളുമില്ലാതെ – കാലുകളുപയോഗിച്ച്‌ – ഗ്രേസ്മാര്‍ക്കുപോലും ഇല്ലാതെ – മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ദേവികയെ – ഡിവൈഎഫ്‌ഐ ആദരിച്ചു.

139

മലപ്പുറം : മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സി.ബി.എച്ച്‌.എസ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ദേവിക. വള്ളിക്കുന്ന് ഒലിപ്രംകടവിന് സമീപം താമസിക്കുന്ന ചോയിമഠത്തില്‍ പാതിരാട്ട് സജീവിൻറെയും സുജിതയുടേയും മകളായ ദേവിക ജനിച്ചതുതന്നെ ഇരുകൈകളുമില്ലാതെയാണ്. കാലുകളുപയോഗിച്ച്‌ ഗ്രേസ്മാര്‍ക്കുപോലും ഇല്ലാതെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ദേവികയെ – ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ദേവികയ്ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചു.

ഗാനാലാപനമത്സരങ്ങളില്‍ ജില്ലാതലം വരെ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. ജൂനിയര്‍ റെഡ് ക്രോസില്‍ അംഗമായ ദേവികയ്ക്ക് ഈ വര്‍ഷം മികച്ച കേഡറ്റിനുള്ള പുരസ്‌കാരവും ലഭിച്ചു. അച്ഛനുമമ്മയും കുഞ്ഞിനെ കാലുകള്‍കൊണ്ട് എഴുതാന്‍ പഠിപ്പിച്ചു. പഠിച്ച സ്‌കൂളുകളിലെല്ലാം അധ്യാപകരും കൂടെനിന്നു.കാലുകൊണ്ട് മനോഹരമായ ചിത്രംവരയ്ക്കാനും ദേവികയ്ക്ക് കഴിയും. സ്വപ്നചിത്ര കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ദേവിക വരച്ച ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.

NO COMMENTS