തലസ്ഥാനത്ത‌് കോൺഗ്രസ് കലാപം അഴിച്ചുവിടാനുള്ള ശ്രമം – ഡി വൈ എഫ‌്‌ ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം

157

തിരുവനന്തപുരം : യൂണിവേഴ‌്സിറ്റി കോളേ‌ജ‌് വിഷയത്തെ മറയാക്കി തലസ്ഥാനത്ത‌് കലാപം അഴിച്ചുവിടാനുള്ള ശ്രമമാണ‌് കോണ്‍ഗ്രസിന്റേതെന്ന‌് ഡിവൈഎഫ‌്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ഇതിന‌് മുന്നോടിയായാണ‌് പൊലീസിനെ ആക്രമിക്കുമെന്ന കെപിസിസി വര്‍ക്കിങ‌് പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ ആഹ്വാനമെന്നും റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുള്ള കോണ്‍ഗ്രസ‌് — യൂത്ത‌് കോണ്‍ഗ്രസ‌് ക്രിമിനല്‍ സംഘങ്ങള്‍ തലസ്ഥാനത്ത‌് തമ്ബടിച്ചിരിക്കുകയാണ‌്. യൂണിവേഴ‌്സിറ്റി കോളേജ‌് വിഷയത്തില്‍ സമരപരമ്ബരയുമായി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസ‌് — കെഎസ‌്‌യു ‌നേതൃത്വം എന്താണ‌് അവരുടെ മുദ്രാവാക്യം എന്നുപോലും വെളിപ്പെടുത്തുന്നില്ല.

പ്രതിപക്ഷനേതാവിന്റെയും ബിജെപിയുടെയും നീക്കം പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കുകയെന്നതാണ‌്. ഒന്നര ലക്ഷത്തോളം നിയമനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറി ഇതിനകം നടത്തിയത‌്. ഈ പ്രവര്‍ത്തനത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയലക്ഷ്യമാണ‌് ഇതിനുപിന്നില്‍. വാട‌്സാപ‌് വഴി അജ്ഞാതകേന്ദ്രങ്ങളില്‍നിന്നാരംഭിച്ച വ്യാജ പ്രചാരണങ്ങള്‍ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ആവര്‍ത്തിക്കുകയായിരുന്നുവെന്നും റഹീം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌, സെക്രട്ടറിയറ്റ‌് അംഗം ഷിജൂഖാന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ‌് വി വിനീത‌് എന്നിവരും പങ്കെടുത്തു.

NO COMMENTS