മഞ്ചേശ്വരത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് താങ്ങായി ഡി.വൈ.എഫ്.ഐ രംഗത്ത്.

92

കാസര്‍ഗോഡ് : കോവിഡ് 19 മൂലം ദുരിതമനു ഭവിക്കുന്നവർക്ക് താങ്ങായും ലോക്ഡൗൺ മൂലം പുറത്തിറങ്ങാൻ കഴിയാതെ, രോഗികളായി വിഷമിക്കുന്നവർക്കും ചികിത്സാ സഹായം ഉറപ്പുവരുത്തുന്നതിനും അവശ്യമരുന്ന് ലഭ്യമാക്കു ന്നതിനും മഞ്ചേശ്വരം മേഖലയിൽ ഡി. വൈ. എഫ്.ഐ രംഗത്ത്.

വിവിധ സംസ്ഥാനങ്ങളിലുള്ള നമ്മുടെ സഹോദര ങ്ങളെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി തലപ്പാടി ചെക്പോസ്റ്റിന് സമീപം വൻ സജ്ജീകര ണമാണ് ഒരുക്കിയിട്ടുള്ളത്.ഇന്ത്യക്ക് തന്നെ മാതൃകയാക്കാവുന്ന പ്രവർത്തനമാണ് കേരളത്തിൽ ആരോഗ്യ പ്രവർത്തകരും വിവിധ വകുപ്പുകളിലെ ജീവനക്കാരും പോലീസും നടത്തി വരുന്നത്.

അന്യ സംസ്ഥാനത്തു നിന്നെത്തുന്നവർക്ക് രജിസ്ട്രേഷൻ ചെയ്യാനും മറ്റമുള്ള സൗകര്യം തലപ്പാടി ചെക്ക് പോസ്റ്റിന് സമീപം ഡിവൈഎഫ്ഐ സജ്ജമാക്കിയിരിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ: സാദിഖ് ചെറുഗോളി. 9995992993, അഷ്റഫ് 895640091, അഷ്റഫ് ചക്കൂർ 8848858997.

NO COMMENTS