ന്യൂഡല്‍ഹി : എംപിയും മുന്‍ കേന്ദ്രമന്ത്രിയും ആയ ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി ശാരീരികമായി അത്ര സുഖകരമായ അവസ്ഥയിലായിരുന്നില്ല അഹമ്മദ്.