ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും എം പി യുമായ ഇ അഹമമ്മദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. തന്റെ ട്വിറ്ററിലൂടെയാണ് മോദി അനുശോചനമറിയിച്ചത്. മുസ്ലിം ന്യൂനപക്ഷാവകാശങ്ങള്‍ നേടിയെടുക്കാന്‍ തന്റെ അധികാരമുപയോഗിച്ച് ഇ അഹമ്മദ് നടത്തിയ ശ്രമങ്ങള്‍ എന്നും ഓര്‍മിക്കപ്പെടുന്നതാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. കേരളത്തിന്റെ വികസന കാര്യങ്ങളില്‍ ഇ അഹമ്മദ് അതീവ ശ്രദ്ധാലുവായിരുന്നു. കേരളത്തിന്റെ പുരോഗതിക്ക് ഇ അഹമ്മദിന്റെ സംഭാവന വളരെ വലുതാണ്. പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ ഇ അഹമ്മദിന്റെ പങ്ക് വിലമതിക്കാന്‍ കഴിയാത്തതാണെന്നും നരേന്ദ്ര മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി.