മലപ്പുറം • മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും ലോക്സഭാംഗവുമായിരുന്ന ഇ.അഹമ്മദിന്റെ ഭൗതികശരീരം കേരളത്തില്‍ എത്തിച്ചു. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. കരിപ്പൂരിലെ ഹജ്ഹൗസിലും കോഴിക്കോട്ടെ ലീഗ് ഹൗസിലും ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വയ്ക്കും. രാത്രിയോടെ കണ്ണൂരിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ചയാണു കബറടക്കം. വന്‍ജനാവലിയാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ എത്തിയിരിക്കുന്നത്.