തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് സുരക്ഷിതമായ വീട് നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് ജീവിക്കാനുള്ള ചുറ്റുപാട് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മാനദണ്ഡങ്ങള്‍ക്കപ്പുറം സര്‍ക്കാര്‍ സഹായം നല്‍കുമെന്നും പുതിയ
വീടുകളിലേയ്ക്ക് തിരികെ പോകുന്നവര്‍ക്ക് അത്യാവശ്യം വേണ്ട സഹായം ഉടന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, അടിയന്തരമായി 10.000 രൂപ ധനസഹായമായി നല്‍കുമെന്നും കുടിവെള്ള പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.