തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് 442 കോടി രൂപ അടിയന്തിര ധനസഹായം ആവശ്യപ്പെട്ടു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. നേരത്തെ ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസത്തിനായി കേരളത്തിന് 133 കോടി രൂപ പ്രാഥമികമായി കേന്ദ്ര സംഘം അനുവദിച്ചിരുന്നു.