തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുന്തനിവാരണ ഫണ്ട് അനുവദിച്ച സംഭവത്തില്‍ റവന്യൂ സെക്രട്ടറി പി എച്ച് കുര്യനോട് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് വിശദീകരണം തേടി. ഇന്ന് വൈകുന്നേരത്തിനകം വിശദീകരണം നല്‍കണമെന്ന് റവന്യൂ സെക്രട്ടറിയെ മന്ത്രി അറിയിച്ചു.