തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സര്‍ക്കാര്‍ പട്ടിക പുനപരിശോധിക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. അടുത്ത സെല്‍ യോഗത്തില്‍ പുതിയ പട്ടിക അവതരിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. പഞ്ചായത്ത് തലത്തില്‍ പരിശോധന നടത്തിയാകും പട്ടിക പരിഷ്‌കരിക്കുക. രണ്ടു മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.