നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതിയിന്മേലുള്ള കാനത്തിന്റെ പ്രസ്താവന വിവാദത്തിലേയ്ക്ക്‌

187

തിരുവനന്തപുരം : നെൽവയൽ തണ്ണീർത്തട സംരക്ഷണ ബില്ലിനെതിരെ സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ പ്രസ്താവന പാർട്ടിയുടെ നിലപാടാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു. കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് മന്ത്രി സംസാരിച്ചത്. ഇതുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ വീടുവെയ്ക്കുന്നതിന് തടസ്സങ്ങൾ പാടില്ലെന്നും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടത്ര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനോപകാരമായ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സർക്കാരാണെന്നും ഇത് പാർട്ടിയുടെ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ ഇതിന്മേൽ മറ്റു പ്രശ്നങ്ങളൊന്നും നിലവിലില്ലെന്നും മന്ത്രി പറഞ്ഞു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേതഗതിയോട് പൂർണ പിന്തുണ നൽകാനാവില്ലെന്ന് കാനം രാജേന്ദ്രൻ രാവിലെ നടത്തിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

NO COMMENTS