തിരുവനന്തപുരം : തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം സംബന്ധിച്ച് നിയമോപദേശം വൈകില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. തന്റെ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്. തന്റെ നിലപാട് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയിലും തീരുമാനമെടുക്കുക നിയമോപദേശം കിട്ടിയതിന് ശേഷമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.