കുറിഞ്ഞി ഉദ്യാനത്തിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി

251

തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനത്തിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. നിയമാനുസൃതമായ രേഖകളുള്ളവരെ കുടിയൊഴിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. അര്‍ഹരായവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പരിശോധന നടത്തുമെന്നും, പരിശോധനയുമായി നാട്ടുകാര്‍ സഹകരിക്കണമെന്നും ഇ ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഉദ്യാന സംരക്ഷണവും ജനങ്ങളുടെ ആശങ്കയകറ്റലും ലക്ഷ്യമാക്കി ഇന്ന് കൊട്ടാക്കമ്ബൂരും വട്ടവടയും സന്ദര്‍ശിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS