ഭവനരഹിതരായ എല്ലാവര്‍ക്കും പാര്‍പ്പിടം-മന്ത്രി ഇ.ചന്ദ്രശേഖരന്‍

130

കാസർകോട് :സര്‍ക്കാരിന്റെ ഭരണകാലാവധി പൂര്‍ത്തിയാകുമ്പേഴേക്കും ഭവനരഹിതരായയ ഏല്ലാവര്‍ക്കും പാര്‍പ്പിടം നല്‍കുമെന്ന് റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നവകേരള മിഷനിലൂടെ കേരള സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത് ജനങ്ങളുടെ അടിസ്ഥാന വികസന മേഖലയിലെ വികസന ക്ഷേമ പ്രവ ര്‍ത്തനങ്ങളാണെന്നും ഘട്ടംഘട്ടമായി ഭവന രഹിതരായ എല്ലാവര്‍ക്കും താമസിക്കാന്‍ ഇടം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമായി വിവിധ പദ്ധതികളിലായ വീട് നിർമ്മാണം പൂര്‍ത്തീ കരിക്കാന്‍ കഴിയാതെ പോയ 1255 വീടുകളുടെ നിര്‍മാണമാണ് ലൈഫ് പദ്ധതി ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഗ്രാമ പഞ്ചായത്തുകളുടെ ഭാഗമായ 80 എണ്ണവും ബ്ലോക്ക് പഞ്ചായ ത്തിലെ 704 എണ്ണവും പട്ടികവര്‍ഗ്ഗ വകുപ്പ് 472 എണ്ണവും ഇതില്‍ ഉള്‍പ്പെടുന്നു.പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്ന് ലൈഫ് പദ്ധതി പ്രകാരം 623 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.

ലൈഫ് പദ്ധതിയുടെയും പി എം എ വൈ ജി പദ്ധതിയുടെയും ഭാഗമായി ബളാല്‍ 199, ഈസ്റ്റ് എളേരി 98, കള്ളാര്‍ 131, കിനാനൂര്‍-കരിന്തളം 267, കോടോംബേളൂര്‍ 346, പനത്തടി 285, വെസ്റ്റ് എളേരി 307, പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ 472 വീടുകളും ഉള്‍പ്പെടെ ആകെ 2105 ഭവനങ്ങള്‍ പൂര്‍ത്തിയായി. 53 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഇന്‍ഫര്‍ മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് സിവില്‍ സപ്ലൈസ് വകുപ്പ് , കൃഷി വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, കുടുംബശ്രീ, അക്ഷയ കേന്ദ്രം, ഫിഷറീസ്, മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി,വ്യവസായ വകുപ്പ്, ക്ഷീര വികസന വകുപ്പ്, പട്ടിക ജാതി ,പട്ടിക വര്‍ഗ വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ്, ശുചിത്വ മിഷന്‍, വനിത ശിശു വികസനം,ഗ്രാമ വികസന വകുപ്പ്,ലീഡ് ബാങ്ക് എന്നീ വകുപ്പുകളുടെ സ്റ്റാളുകളും വകുപ്പ്്് ഉദ്യോഗസ്ഥര്‍ സ്റ്റാളുകളില്‍ നല്‍കുന്ന സേവനങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങളും അദാലത്തിന്റെ ഭാഗമായി നല്‍കി.

എം രാജഗോപാലന്‍ എം .എല്‍.എ അധ്യക്ഷനായി. നിര്‍വ്വഹണ ഉദ്യോഗസ്ഥ എം ലളിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ സ്വാഗതം പറഞ്ഞു.വെള്ളരിക്കുണ്ട് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ .വിധുബാല, ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം .രാധാമണി, കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍,വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജന്‍, ഈസ്റ്റ്് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ടോം, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസ്, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി തങ്കമണി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ വി സുധാകരന്‍,ആരോഗ്യകാര്യ-വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ പി വേണുഗോപാലന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി പേഴ്സണ്‍ ടി കെ ചന്ദ്രമ്മ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി ജി ദേവ്,ടി ബാബു, ഷാഹിദ സുലൈമാന്‍, ലതാ അരവിന്ദന്‍, മിനി മാത്യു, മറിയാമ്മ ചാക്കോ,രാധ വിജയന്‍, പി ദാമോദരന്‍, രഞ്ജിത്ത് പുളിയക്കാടന്‍, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ബാലകൃഷ്ണന്‍, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ കാര്‍ത്ത്യായനി കണ്ണന്‍, പരപ്പ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുരേഷ് കൊക്കോട്ട്,് പരപ്പസ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ദാമോദരന്‍ കൊടക്കല്‍ എന്നിവര്‍് സംസാരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് രാജലക്ഷ്മി നന്ദി പറഞ്ഞു.

NO COMMENTS