മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ ശക്തമായി തുടരാന്‍ റവന്യൂമന്ത്രിയുടെ നിര്‍ദേശം

230

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ ശക്തമായി തുടരാന്‍ ഉദ്യോഗസ്ഥരോട് റവന്യൂമന്ത്രിയുടെ നിര്‍ദേശം. സിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടാലും ശക്തമായ നടപടിയെടുക്കാമെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഓരോ ദിവസത്തേയും പ്രവര്‍ത്തികളുടെ റിപ്പോര്‍ട്ട് നേരിട്ട് മന്ത്രിക്ക് നല്‍കാനും നിര്‍ദേശമുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും. ഉദ്യോഗസ്ഥരോട് വിമര്‍ശനങ്ങള്‍ കണക്കിലെടുക്കേണ്ടതില്ലന്നും മന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY