തിരുവനന്തപുരം: ദേവികുളം സബ് കലക്ടറെ സ്ഥലം മാറ്റിയത് ഭരണപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്. അസിസ്റ്റന്റ് കലക്ടറായും സബ് കലക്ടറായും നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് സ്വാഭാവികമായ നടപടി ക്രമം മാത്രമാണ്. ഒരേ സ്ഥാനത്തു തെന്ന എന്നും ഇരിക്കാന്‍ സാധിക്കില്ല. ആ സ്ഥാനത്തേക്ക് ഏത് ഉദ്യോഗസ്ഥന് വന്നാലും ഒഴിപ്പിക്കലുമായി മുന്നോട്ടുപോകും. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ സര്‍ക്കാറിെന്റ നയപരമായ തീരുമാനമാണെന്നും റവന്യൂ മന്ത്രി പറഞ്ഞു.
ആര്‍ക്കങ്കിലും സ്ഥലം മാറ്റത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് അവര്‍ക്ക് മാത്രം തോന്നുന്നതാണ്. മറ്റു വാര്‍ത്തകളുമായി കൂട്ടിച്ചേര്‍ത്ത് ഇൗ സ്ലം മാറ്റത്തെ വായിക്കരുതെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുമ്ബോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കും.ഒരുദ്യോഗസ്ഥന് ഏതെങ്കിലും സ്ഥാനത്ത് ഇരിക്കുന്നതുകൊണ്ടു മാത്രമാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് സമ്മതിക്കാനാവില്ല. ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ഇനി അതേ സ്ഥാനത്തുവരുന്നയാള് സര്‍ക്കാരിന്റെ നയം നടപ്പിലാക്കും. മന്ത്രിസഭാ യോഗത്തിലാണ് ശ്രീറാമിനെ മാറ്റാനുള്ള തീരുമാനം എടുത്തത്.