അടൂര്‍: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന നെല്ലിമുകള്‍ ഈശ്വരവിലാസത്തില്‍ ഇ. നാരായണപിള്ള(93)നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പില്‍. ഹരിജന്‍ സേവാസംഘം, സര്‍വോദയ മണ്ഡലം എന്നിവയുടെ സംസ്ഥാന പ്രസിഡന്റും ഗാന്ധി പീസ് ഫൗണ്ടേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. മദ്യനിരോധനസമിതി, ഗാന്ധി സ്മാരക നിധി, ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം എന്നി ഗാന്ധി മാര്‍ഗ സംഘടനകളില്‍ പ്രവര്‍ത്തിച്ചു.
ഭൂദാന പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന നാരായണപിള്ള തുവയൂരിലെ ഗാന്ധി സ്മാരക ഗ്രാമ സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. വാര്‍ധയില്‍ നടന്ന വിദ്യാര്‍ഥി-യുവജന ക്യാന്പില്‍ പങ്കെടുത്തത് നാരായണപിള്ളയുടെ ജീവിതത്തില്‍ വഴിത്തിരിവായി. അവിടെവെച്ച് വിനോബാ ഭാവയെ കണ്ടുമുട്ടുകയും അദ്ദേഹത്തോടൊപ്പം സേവാഗ്രാമിലേക്ക് പോകുകയും ചെയ്തു. മുന്‍ എം.എല്‍.എയും സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന ഇ.കെ. പിള്ളയുടെ സഹോദരനാണ്. ഭാര്യ: ബി. സുലോചനയമ്മ. മക്കള്‍: ഇ.എസ്. രാജേശ്വരി, ഇ.എന്‍. ഹരികൃഷ്ണന്,
ഇ.എസ്. കൃഷ്ണ. മരുമക്കള്‍: സുജ(അധ്യാപിക സെന്റ് പോള്‍സ് എച്ച്.എസ് നരിയാപുരം), അഡ്വ. രഘുകുമാര്‍, പ്രഫ. രവീന്ദ്രനാഥക്കുറുപ്പ്.