തിരുവനന്തപുരം∙ ബന്ധുനിയമന വിവാദത്തിൽ വ്യവസായമന്ത്രി ഇ.പി.ജയരാജൻ രാജിവച്ചു. ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനകം ഉണ്ടാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നു തന്നെ മുഖ്യമന്ത്രിക്കു രാജിക്കത്ത് കൈമാറും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.