ഇ.പി.ജയരാജനെതിരെ വീണ്ടും ആരോപണം ; കുടുംബക്ഷേത്രത്തിന് 15 കോടി രൂപ വിലമതിക്കുന്ന തേക്ക് സൗജന്യമായി ആവാശ്യപെട്ടു

214

തിരുവനന്തപുരം • ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് വ്യവസായ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജനെതിരെ വീണ്ടും ആരോപണം. സൗജന്യമായി തേക്ക് നല്‍കാന്‍ ആവശ്യപ്പെട്ട് മന്ത്രിയായിരിക്കെ വനംവകുപ്പിന് കത്തെഴുതിയെന്നാണ് ആരോപണം. കുടുംബക്ഷേത്രത്തിലെ കൊടിമര നിര്‍മാണത്തിനാണ് തേക്ക് ആവശ്യപ്പെട്ടത്. സൗജന്യമായി മരം നല്‍കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ വനംവകുപ്പ് കത്ത് തള്ളുകയായിരുന്നു. 1200 ക്യുബിക് മീറ്റര്‍ തേക്ക് സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക ലെറ്റര്‍ പാഡിലായിരുന്നു കത്ത്. ഈ കത്ത് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് വനംമന്ത്രിയുടെ ഓഫീസ് കൈമാറി. അദ്ദേഹം ഇക്കാര്യം പരിശോധിച്ചശേഷം കോടിക്കണക്കിന് വില വരുന്ന തേക്ക് ക്ഷേത്രത്തിന് സൗജന്യമായി നല്‍കാന്‍ നിയമപരമായി സാധിക്കില്ലെന്ന് വനംവകുപ്പിനെ അറിയിച്ചു. വനംമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ഇ.പി.ജയരാജന്റെ ഓഫിസിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY