കായികമന്ത്രി ഇപി ജയരാജന് വീണ്ടും നാക്കുപിഴച്ചു;ബക്രീദിന് പകരം റമദാന്‍ ആശംസിച്ചതാണ് ഇത്തവണ മന്ത്രിക്ക് പറ്റിയ അബദ്ധം

188

കായികമന്ത്രി ഇപി ജയരാജന് വീണ്ടും നാക്കുപിഴച്ചു. ബക്രീദിന് പകരം റമദാന്‍ ആശംസിച്ചതാണ് ഇത്തവണ മന്ത്രിക്ക് പറ്റിയ അബദ്ധം. ഒളിമ്ബിക്സില്‍ പങ്കെടുത്ത സംസ്ഥാനത്തെ കായിക താരങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. കായിക താരം മുഹമ്മദലിയെ പറ്റിയുള്ള പരാമര്‍ശത്തെ കുറിച്ച്‌ പറഞ്ഞതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇപി ജയരാജന് പരിഹാസ ശരങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഇതിന്റെ കെട്ടടങ്ങുംമുമ്ബാണ് അടുത്ത നാക്കുപിഴ.
തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച്‌ നടന്ന ഒളിമ്ബിക്സില്‍ പങ്കെടുത്ത കേരള താരങ്ങള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച്‌ സംസാരിച്ചുതുടങ്ങിയപ്പോള്‍ തന്നെ മന്ത്രിയുടെ നാക്കുപിഴയും തുടങ്ങിയിരുന്നു. ദിപ കര്‍മാക്കറിനെ ദിപ കര്‍മാര്‍ക്കറെന്നും സാക്ഷി മാലിക് മാലി സാക്ഷിക്കെന്നുമാണ് മന്ത്രി പറഞ്ഞത്.അവസാനം നാളത്തെ ബക്രീദിനും പിന്നാലെയെത്തുന്ന ഓണത്തിനും വേണ്ടി റമദാനും ഓണവും ആശംസിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. നേരത്തെ കായികതാരം മുഹമ്മദലിയുടെ നിര്യാണവുമായി ബന്ധപ്പെട്ട് ഒരു ചാനലില്‍ നടത്തിയ അനുശോചനത്തിടെ മുഹമ്മദ് അലി കേരളത്തിന്റെ അഭിമാനതാരമാണെന്നും സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ടെന്നുമുള്ള ഇ പി ജയരാജന്‍ പറഞ്ഞത് പരിഹാസം ഏറ്റുവാങ്ങിയിരുന്നു.

NO COMMENTS

LEAVE A REPLY