ഇ പി ജയരാജന് വ്യവസായ വകുപ്പ് നല്‍കാന്‍ സിപിഐഎം സെക്രട്ടറിയേറ്റില്‍ ധാരണ

155

തിരുവനന്തപുരം: ഇ.പി ജയരാജന് വ്യവസായ വകുപ്പ് നല്‍കാന്‍ ധാരണ. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനം കൈക്കൊണ്ടത്. എസി മൊയ്തീനാണ് നിലവില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നത് പുതിയ മാറ്റമുണ്ടാകുന്നതോടെ അദ്ദേഹത്തിന് കായിക വകുപ്പ് മാത്രമാകും കൈകാര്യം ചെയ്യേണ്ടിവരിക. ഇതിന് പുറമെ സിപിഐയക്ക് ചീഫ് വിപ്പ് പദവി നല്‍കാനും തീരുമാനമായി.

ചൊവ്വാഴ്ച മന്ത്രിയായി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്യും.

NO COMMENTS