തിരുവനന്തപുരം : ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരുണാകരന്റെ ഒപ്പമുണ്ടായിരുന്നവര്‍ സൃഷ്ടിച്ചതാണ് ഈ കേസ്. സംസ്ഥാന മന്ത്രിസഭായോഗം ഈ മാസം 19 ന് ചേരുമെന്നും ജയരാജന്‍ അറിയിച്ചു.